Latest NewsIndia

സിബിഎസ്സി ക്ലാസ്സ്‌ 12 പരീക്ഷയിലെ തോൽവികാരണം വിദ്യാർത്ഥി ജീവനൊടുക്കി

മുംബൈ ; സിബിഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ തോൽവിയിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. നവി മുംബൈയിലെ സൻ പാഡ14 സെക്ടറിലെ പൃഥ്‌വി വഹൽ എന്ന 17കാരനാണ് വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ചത്.

പരീക്ഷയിൽ ഒരു വിഷയം തോറ്റതിനെ തുടർന്ന് വിദ്യാർത്ഥി കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇതിനെ തുടർന്ന് വീട്ടുകാർ പുറത്തു പോയ സമയം വിദ്യാർത്ഥി ജീവനൊടുക്കുകയായിരുന്നു എന്ന്‍ പോലീസ് പറഞ്ഞു. സംഭവത്തിൽ കേസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button