Latest NewsGulf

റമദാനില്‍ 30ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്ന എയര്‍ലൈനുകള്‍ ഇവയൊക്കെ

ദുബായ്: റമദാന്‍ എന്ന പുണ്യരാവിനെ വരവേല്‍ക്കാന്‍ രാജ്യങ്ങള്‍ ഒരുങ്ങുമ്പോള്‍ വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി എയര്‍ലൈനുകള്‍. പല ഓഫറുകളും ജനങ്ങളെ തേടിയെത്തുകയാണ്. ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍, മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലായിടത്തും റമദാന്‍ ഓഫറുകളാണ്.

വിമാനക്കമ്പനികളും ഓഫറുകള്‍ നല്‍കുകയാണ്. യാത്രക്കാര്‍ക്ക് റെഡി-ടു-ഗ്രാബ് ഡീലുകള്‍ വാഗ്ദാനം ചെയ്യുകയാണ് എയര്‍ലൈനുകള്‍. അവധിക്കാലം ആഘോഷിക്കാനും റമദാന്‍ ആഘോഷിക്കാനും എത്തുന്ന ജനങ്ങള്‍ക്ക് വലിയ സഹായകമാകും. 30 ശതമാനം വരെയാണ് ഡിസ്‌കൗണ്ട്.

എയര്‍ അറേബ്യ ഒരുക്കുന്നത് 30 ശതമാനം ഡിസ്‌കൗണ്ടാണ്. മെയ് 28 മുതല്‍ ജൂണ്‍ 1 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റില്‍ ഓക്ടോബര്‍ 31 വരെ യാത്ര ചെയ്യാം. ടെഹ്‌റാന്‍, റിയാദ്, കുവൈറ്റ്, ദോഹ, മസ്‌കറ്റ്,ബഹ്‌റിന്‍ തുടങ്ങിയ സ്ഥലം തെരഞ്ഞെടുക്കാം.

ഫ്‌ളൈദുബായ് 15 ശതമാനം ഓഫറാണ് ഒരുക്കുന്നത്. മെയ് 25 മുതല്‍ നവംബര്‍ 30 വരെയാണ് തീയതി. ഖത്തര്‍ എയര്‍വേയ്‌സ് 40 ശതമാനം ഓഫറാണ് ഒരുക്കുന്നത്. ജൂണ്‍ 14 ഉള്ളില്‍ ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ 15 വരെ യാത്ര ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button