KeralaLatest News

സംസ്ഥാനത്തെ ബീഫ് മേളകള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി നിരോധന ഉത്തരവ് വന്നതിനുപിന്നാലെ സംസ്ഥാനത്തെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പരസ്യമായി കന്നുകാലികളെ കൊന്നൊടുക്കിയാണ് പ്രതിഷേധം തീര്‍ക്കുന്നത്. ബീഫ് മേളകളും സംഘടിപ്പിക്കുന്നു. ഇതിനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തെത്തി.

ഉത്തരവിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടതു വലതു യുവജനസംഘടനകളും മതതീവ്രവാദ സംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം അംഗീകൃത ഇറച്ചികടകളില്‍ നിന്നും വാങ്ങുന്നതല്ലെന്നും, പലരും നിയമം ലംഘിച്ചാണ് മേളകള്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button