KeralaLatest NewsNews

കന്നുകാലിയെ അറുത്ത സംഭവം: രാജ്യമെങ്ങും പ്രതിഷേധം: ആവേശകുമാരന്മാരെ പാർട്ടിയും കൈവിട്ടു: അറസ്റ്റ് ഭയന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ

കണ്ണൂര്‍:കന്നുകാലികളെ കശാപ്പിനായി ചന്തകളിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരേ അതിരുവിട്ടു പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുലിവാലുപിടിച്ചു. ബീഫ് സമരത്തിന്റെ ഭാഗമായി പ​ര​സ്യ​മാ​യി കന്നുകാലിയെ കശാപ്പ് ചെയ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവർത്തകരെ തള്ളി രാഹുൽ ഗാന്ധിയും.സം​​​ഭ​​​വ​​​ത്തെ കോ​​ൺ​​ഗ്ര​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി അ​​​പ​​​ല​​​പി​​​ച്ചു. കേരളത്തിൽ നടന്നത് കി​​​രാ​​​ത​​​വും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തു​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നു രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

ട്വിറ്ററിൽ വൻപ്രതിഷേധമായിരുന്നു കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി കന്നുകുട്ടിയെ അറുത്ത സംഭവം.ക്രൂരകൃത്യം നടത്തിയ പ്രവർത്തകർക്കെതിരേ കണ്ണൂർ പൊലീസ് കേസും എടുത്തു.നടപടിയെ അതിരൂക്ഷമായി രാഹുൽഗാന്ധി തന്നെ വിമർശിച്ച സാഹചര്യത്തിൽ ഇവർക്കു പാർട്ടിയുടെ സംരക്ഷണവും ലഭിക്കില്ലെന്നുറപ്പായി.

കേരള പൊലീസ് നിയമം 120 എ അനുസരിച്ചാണു കേസ്. ഒരു വർഷം തടവും അയ്യായിരം രൂപയും പിഴയും അല്ലെങ്കിൽ രണ്ടും ഒന്നിച്ചോ ശിക്ഷയായി ലഭിക്കാം. ഒരു ജീവനെ നടുറോഡിൽ ഇട്ടു പരസ്യമായി ഇല്ലാതാക്കുന്ന ക്രൂരത അംഗീകരിക്കാൻ കഴിയില്ലെന്നു ആരോപിച്ചു നിരവധി രൂക്ഷ പ്രതികരണങ്ങളാണ് ട്വിറ്ററിൽ വരുന്നത്.ഗോവധത്തെ എതിർക്കുന്നവരിൽ വലിയൊരു വിഭാഗം കോൺഗ്രസുകാരുമുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസ് പ്രതിക്കൂട്ടിലുമാണ്.

ഒ​ന്ന​ര വ​യ​സ് മാ​ത്രം പ്രാ​യ​മു​ള​ള മാ​ടി​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ്ണൂ​ർ ലോ​ക്സ​ഭ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ശാ​പ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ര​സ്യ​മാ​യി മാ​ടി​നെ അ​റു​ത്ത​ശേ​ഷം മാം​സം വി​ത​ര​ണം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റിയാണ് സമരം ഉ​ദ്ഘാ​ട​നം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button