CinemaMollywoodMovie SongsEntertainment

മലയാളസിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായി അച്ചായന്‍സ്

മലയാളത്തില്‍ മറ്റൊരു ചരിത്രംകൂടി കുറിച്ച് അച്ചായന്‍സ്. മള്‍ട്ടിപ്ലക്സ് തിയേറ്ററുകളുടെ സിനിമാ സമരത്തിനിടയിലും ജയറാം പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ വന്‍ താരനിര അണിനിരന്ന കണ്ണന്‍ താമരക്കുളത്തിന്‍റെ അച്ചായന്‍സ് മലയാള സിനിമാ മേഖലയില്‍ പുതിയ ഒരു ചരിത്രം കുറിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് പത്തു ദിവസം കൊണ്ട് 10.18 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ് അച്ചായന്‍സ്. മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്താതെയാണ് അച്ചായന്സിന്റെ ഈ വിജയം എന്നതും ശ്രദ്ധേയമാണ്.

‘ആടുപുലിയാട്ട’ത്തിന് ശേഷം കണ്ണന്‍ താമരക്കുളം ജയറാം ടീം ഒന്നിക്കുന്ന ‘അച്ചായന്‍സ്’ കോമഡിയും, സസ്പന്‍സും ചേര്‍ത്താണ് അവതരിപ്പിച്ചിരിക്കുന്നത്. സി.കെ പദ്മകുമാറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി-സേതു ടീമിലെ സേതുവാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രതീഷ്‌ വേഗ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ഉണ്ണി മുകുന്ദന്‍ ആലപിച്ച പ്രണയഗാനവും, വിധു പ്രതാപും, അന്‍വര്‍ സാദത്തും ചേര്‍ന്നാലപിച്ച ‘നൂലും പാമ്പാകും’ എന്ന ഗാനവുമെല്ലാം സോഷ്യല്‍ മീഡിയയിലും ഹിറ്റായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button