Latest NewsIndia

ക്യാമ്പസുകളിലെ റാഗിങ് തടയാൻ പുതിയ ആപ്പ് പുറത്തിറക്കി യു.ജി.സി

ന്യൂ ഡൽഹി : ക്യാംപസുകളിലെ റാഗിങ് തടയാൻ പുതിയ ആപ്പ് പുറത്തിറക്കി യു.ജി.സി. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ(യു.ജി.സി) ആന്റി റാഗിംഗ്’ എന്ന മൊബൈൽ ആപ് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറാണ് പുറത്തിറക്കിയത്.

ഇനി മുതൽ റാഗിങ്ങുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതികൾക്ക് കുട്ടികൾക്ക് ഉടനടി പരിഹാരമുണ്ടാകും. പുതുതായി കോളേജിൽ എത്തുന്ന വിദ്യാർത്ഥികളുടെ പഠനത്തിൽ സീനിയർ വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും  സഹായിക്കാറുണ്ട്. എന്നാൽ ചിലർ ഇതിനൊരു അപവാദമാണ്, അത് ഒരിക്കലും അംഗീകരിക്കാനാകില്ല. ശാരീരികമായും മാനസികമായും വിദ്യാർത്ഥികള്‍ക്ക് ഉണ്ടാകുന്ന എല്ലാ പീഢനവും റാഗിങ്ങിന്റെ പരിധിയിൽ വരും. അതുകൊണ്ടാണ് ഇത്തരമൊരു ആപിനെക്കുറിച്ച് യു.ജി.സി ചിന്തിച്ചതെന്നും, ആപ്പ് വിദ്യാർത്ഥികളിൽ ആത്മവിശ്വാസമുണർത്തുമെന്നും   മന്ത്രി പറഞ്ഞു.

ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ‘ആന്റി റാഗിംഗ് ആപിന് പുറമെ റാഗിംഗ് സംബന്ധിച്ച പരാതികൾ അറിയിക്കാൻ യു.ജി.സിയുടെ വെബ്സൈറ്റ് വഴിയും സംവിധാനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button