Latest NewsNewsIndia

സവിശേഷതകൾ ഏറെയുള്ള നോക്കിയ 3310 ഇപ്പോൾ വിപണിയിൽ

 

കൊച്ചി: നോക്കിയയുടെ ജനപ്രിയ മോഡലായ 3310 മോഡൽ ഫോണുകൾ വിപണിയിലെത്തി.ഡ്യുവൽ സിം കാർഡ്, കളർ ഡിസ്‌പ്ലെ, യു എസ ബി കണക്ടർ, 2 മെഗാ പിക്സൽ ക്യാമറ, എൽ ഇ ഡി ഫ്‌ളാഷ് ലൈറ്റ്,എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

25 ദിവസത്തെ സ്റ്റാൻഡ് ബൈ ടൈം, 21 മണിക്കൂർ സംസാരശേഷി, 51 മണിക്കൂർ എം പി 3 പ്ലെ, 39 മണിക്കൂർ എഫ് എം പ്രവർത്തിപ്പിക്കാനുള്ള ശേഷി എന്നിവയുള്ള ബാറ്ററിയാണ് ഇതിലുള്ളത്.ചുവപ്പ്, മഞ്ഞ, നീല, ചാരക്കളർ, തുടങ്ങിയ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.3310 രൂപയാണ് ഫോണിന്റെ വില. രാജ്യത്തെ എല്ലാ മൊബൈൽ ഷോപ്പുകളിലും ഫോൺ ലഭ്യമാണ്.

shortlink

Related Articles

Post Your Comments


Back to top button