Latest NewsNattuvartha

ആശ്രിത നിയമനം കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലും

മലപ്പുറം: പൂക്കോട്ടുംപാടം സര്‍വീസ് സഹകരണ ബാങ്കില്‍ ആശ്രിത നിയമനങ്ങള്‍ തകൃതിയെന്നു ആക്ഷേപം ശക്തം. കോണ്‍ഗ്രസ് ഭരണം കയ്യാളുന്ന ബാങ്കില്‍ കഴിഞ്ഞ ദിവസം നടന്ന പ്യൂണ്‍ തസ്തികയുടെ ഇന്റര്‍വ്യൂ വെറും പ്രഹസനമായിരുന്നെന്നു ജനങ്ങള്‍ ഒന്നടങ്കം കുറ്റപ്പെടുത്തുന്നു.

നിലവില്‍ മൂന്ന് കോണ്‍ഗ്രസ് ഭാരവാഹികളേയും, ബാങ്ക് ഡയറക്ടറുടെ മകനെയും ഇതിനായി നിശ്ചയിച്ചു നടത്തിയ ഇന്റര്‍വ്യൂവില്‍ നിരവധി ആളുകള്‍ ഇതറിയാതെ പങ്കെടുതിരുന്നു.

ഈ അവസ്ഥ പരിതപകരമെന്നും നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. ജോലി കിട്ടാത്ത മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബാങ്കില്‍ നടത്തിയ പ്രതിഷേധം ജനങ്ങളില്‍ ഈ സംഭവമെത്തിക്കാന്‍ ഇടയായി.

വികെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button