Latest NewsNewsIndia

ഭീകരസംഘടനയില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി ഒരാഴ്ചയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി

ശ്രീനഗര്‍•ഒരാഴ്ച മുന്‍പ് ഭീകരസംഘടനയില്‍ ചേര്‍ന്ന കാശ്മീരി യുവാവ് വീട്ടില്‍ തിരിച്ചെത്തി. ബെമിന ഡിഗ്രീ കോളേജ് വിദ്യാര്‍ത്ഥിയായ തുഫൈല്‍ മിര്‍ എന്ന 19 കാരനെയാണ് ഒരാഴ്ച മുന്‍പ് വീട്ടില്‍ നിന്നും കാണാതായത്. തിരിച്ചെത്തിയ വിദ്യാര്‍ത്ഥി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മിര്‍ അയാളുടെ വീട്ടില്‍ ബന്ധുക്കളോടൊപ്പമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സെന്‍ട്രല്‍ കശ്മീര്‍ ഡി.ഐ.ജി ഗുലാം ഹസന്‍ ഭട്ട് പറഞ്ഞു. മിറിനെ അറസ്റ്റ് ചെയ്തതാണോ കീഴടങ്ങിയതാണോ എന്ന ചോദ്യത്തിന് അത് എന്തിനാണ് നിങ്ങളോട് പറയുന്നത് എന്നായിരുന്നു ഡി.ഐ.ജിയുടെ മറുചോദ്യം.

അടുത്തിടെ, ഭീകരസംഘടനകളില്‍, പ്രത്യേകിച്ചും ഹിസ്ബുള്‍ മുജാഹിദീനില്‍ ചേരുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

ശ്രീനഗറിലെ പാംപോറ സ്വദേശിയായ മിര്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭീകരസംഘടനയില്‍ ചേരുന്ന ശ്രീനഗറില്‍ നിന്നുള്ള അഞ്ചാമത്തെ യുവാവാണ്. കാണാതായ ഇയാളെ കണ്ടെത്താന്‍ കുടുംബം പോലീസിന്റെ സഹായം തേടിയിരുന്നു. അതിനിടെ ഇയാള്‍ സൈനികരുടേത് പോലെയുള്ള ടി-ഷര്‍ട്ട് ധരിച്ച് എ.കെ-47 തോക്കും കൈയിലേന്തി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button