Latest NewsNewsIndia

കെജ്‌രിവാളിനെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മയ്ക്ക് നേരെ നടുറോഡില്‍ വെടിവെച്ചു

 

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ പി ഡബ്ള്യൂ ഡി അഴിമതി ആരോപിച്ച രാഹുൽ ശർമയ്ക്ക് നേരെ വെടിയുതിർത്ത് അജ്ഞാതർ.ബൈക്കില്‍ എത്തിയ രണ്ടുപേര്‍ രാഹുല്‍ ശര്‍മയുടെ കാറിന് നേരെ നടുറോഡില്‍ വെച്ച് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സി സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ആർക്കും പരിക്കില്ല. അക്രമികൾ ഹെൽമറ്റ് ധരിച്ചിരുന്നതായും താനും ബന്ധുവും കാറിൽ സഞ്ചരിക്കുമ്പോഴാണ് അജ്ഞാതർ ബൈക്കിലെത്തി വെടിയുതിർത്തതെന്നും പിന്നീട് രാഹുൽ ശർമ്മ പറഞ്ഞു. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡല്‍ഹിയിലെ പൊതുമരാമത്തുമായി ബന്ധപ്പെട്ട് കെജ്രിവാളിനും ബന്ധുക്കൾക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളാണ് രാഹുല്‍ ശര്‍മ. ശര്‍മ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നില്‍ ബൈക്ക് നിർത്തുകയും പിന്നിലിരുന്ന ആൾ ഇറങ്ങി കാറിനു നേരെ വെടിവെക്കുന്നതും സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button