Latest NewsIndia

മഹാരാഷ്ട്രയിലെ കര്‍ഷക സമരം പിന്‍വലിച്ചു

മുംബൈ : കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി കഴിഞ്ഞ ദിവസം രാത്രി കര്‍ഷക പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
 
കര്‍ഷകരുടെ വായ്പ്പകള്‍ എഴുതി തള്ളണം എന്നാവശ്യപ്പെടായിരുന്നു കര്‍ഷകര്‍ സമരം ആരംഭിച്ചത്. വായ്പ്പ അടക്കമുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button