Latest NewsIndiaNews

മനുഷ്യന്റെ തലയുള്ള പശുക്കുട്ടി പിറന്നു: കാണാൻ ആയിരങ്ങൾ ;വീഡിയോ

ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ മനുഷ്യ തലയുള്ള പശുക്കുട്ടി പിറന്നു. മനുഷ്യന്റെതെന്ന് തോന്നുന്ന തലയുമായാണ് പശുക്കുട്ടി പിറന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയി പ്രചരിക്കുകയാണ്‌. ജനിച്ച മണിക്കൂറുകൾക്കകം പശുക്കുട്ടി ചത്തു. മനുഷ്യന്റെ മുഖ സാമ്യമുള്ള പശുക്കുട്ടിയുടെ കഴുത്തിന് താഴെ കന്നുകാലികളെ പോലെയാണ്.

അത്ഭുത പശുക്കുട്ടി പിറന്നെന്ന വാര്‍ത്ത പ്രചരിച്ചതോടെ അയല്‍ഗ്രാമങ്ങളില്‍ നിന്നു വരെ ആയിരങ്ങളാണ് നിമിഷ നേരം കൊണ്ട് തടിച്ചുകൂടിയത്. പശുക്കുട്ടിക്ക് ദൈവീക പരിവേഷവും ആയി.ഹൈന്ദവ ദൈവമായ വിഷ്ണുവിന്റെ അവതാരമാണ് ഇതെന്നും സമാനമായ ജന്മത്തെ കുറിച്ച് പുരാണത്തില്‍ പറയുന്നുണ്ടെന്നും ഇവർ പറഞ്ഞു. ചത്ത പശുക്കുട്ടിയുടെ മൃതദേഹം എംബാം ചെയ്തു വെച്ചിരിക്കുകയാണ് ഇപ്പോൾ.

പശുക്കുട്ടിക്കായി ഒരു സ്മാരകം പണിയാനും പശുക്കുട്ടി ജനിച്ച കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. തള്ളപ്പശുവിനെ അറവുകാരന്റെ അടുക്കല്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്നതായിരുന്നു.ഏതെങ്കിലും ജീന്‍ മതിയായ രീതിയില്‍ വളര്‍ന്നിട്ടില്ലെങ്കിലും ഈ സാഹചര്യം ഉണ്ടാകാമെന്ന് മൃഗ ഡോക്ടര്‍ അജയ് ദേശ്മുഖ് പറയുന്നു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button