Latest NewsKeralaNattuvarthaNews

സി.ബി.എസ്.ഇ യിലും മലപ്പുറത്തിന് തിളക്കമാർന്ന വിജയം

കെ.കെ മഞ്ചേരി
മലപ്പുറം: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ ജില്ല നൂറുമേനി വിജയം കൊയ്തു. ഇന്നലെ ഫലംപ്രഖ്യാപിച്ച സി.ബി.എസ്.ഇ. പത്താം തരം പരീക്ഷയിലാണ് ജില്ലയിലെ മലപ്പുറം, സെന്‍ട്രല്‍ സഹോദയയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലെയും മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ച് നൂറുശതമാനത്തിനര്‍ഹമായത്.

1925 വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷയെഴുതിയതില്‍ 608 പേര്‍ക്ക് എ വണ്‍ ലഭിച്ചതായി മലപ്പുറം സഹോദയയും, പരീക്ഷയെഴുതിയ 2,730 വിദ്യാര്‍ഥികളില്‍ 930 പേര്‍ എ വണ്‍ നേടിയതായി മലപ്പുറം സെന്‍ട്രല്‍ സഹോദയയും അറിയിച്ചു. മലപ്പുറം സവോദയക്കു കീഴിലുള്ള വിജയികളെ ജൂണ്‍ ആദ്യ വാരത്തില്‍ മലപ്പുറത്ത് വെച്ച് ആദരിക്കും. സെന്‍ട്രല്‍ സഹോദയ ജില്ലാ ടോപ്പേഴ്‌സ് മീറ്റ് 17ന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button