KeralaLatest NewsNews

എം എം മണിക്കെതിരെ അധിക്ഷേപം : സീനിയർ ക്ലാർക്കിന് സസ്പെൻഷൻ

സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈദ്യുതി മന്ത്രി എംഎം മണിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിനാണ് ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്തത്. വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ബേസിൽ ജോസഫിനാണ്  സസ്പെന്‍ഷന്‍.

‘ വിദ്യാഭ്യാസ വകുപ്പ് ’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ബേസിൽ മന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടത്. ഈ പോസ്റ്റിൻറെ പേരിൽ ബേസിൽ ജോസഫിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി.

ബേസിൽ ജോസഫ് വാട്സ് ആപ്പിൽ പ്രചരിപ്പിച്ച പോസ്റ്റിൻറെ  പൂർണ രൂപം സഹിതമാണ് മന്ത്രിക്ക് പരാതി നൽകിയിരുന്നത്. മന്ത്രിയെ അപമാനിച്ചതിന് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ട ലംഘനം നടന്നതിനാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button