NewsGulf

രണ്ടാമൂഴത്തിന് പൂർണപിന്തുണയുമായി യുഎഇ

അബുദാബി: മോഹൻലാൽ ചിത്രം മഹാഭാരതയ്ക്ക് പൂർണപിന്തുണയുമായി യുഎഇ. ഇതിഹാസ ചിത്രം യാഥാർഥ്യമാക്കാൻ ഒരുങ്ങിയ ഡോ.ഷെട്ടിയെയും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനെയും യുഎഇ സാംസ്കാരിക–വൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അഭിനന്ദിച്ചു. ചിത്രത്തിന്റെ ആദ്യ ഘട്ടം അബുദാബിയിൽ ചിത്രീകരിക്കാൻ എല്ലാ സഹായ സഹകരണവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അബുദാബിയിലെ ചിത്രീകരണം എനിക്ക് അഭിമാനം പകരുന്നുവെന്നും യുഎഇ–ഇന്ത്യ ബന്ധം ശക്തിപ്പെടുത്താൻ മഹാഭാരത എന്ന ചിത്രം വഴിയൊരുക്കുന്നതിൽ ഏറെ സന്തോഷിക്കുന്നതായും ബി.ആർ‌.ഷെട്ടി വ്യക്തമാക്കി. എം.ടി.വാസുദേവൻ നായരുടെ പ്രശസ്ത നോവൽ രണ്ടാമൂഴം അടിസ്ഥാനമാക്കി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിർമ്മിക്കുന്ന ചിത്രം മലയാളത്തിൽ രണ്ടാമൂഴം എന്ന പേരിലും മറ്റു ഭാഷകളിൽ മഹാഭാരത എന്ന പേരിലും പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button