KeralaLatest NewsNewsFacebook Corner

കോടികളുടെ സർക്കാർ ധൂർത്തിനെ പരിഹസിച്ചു ജോയ് മാത്യു :പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്ന് ഒരു കുറിപ്പ് കൊടുത്താൽ പ്രസിദ്ധീകരിച്ചേനെ

തിരുവനന്തപുരം: ഒരുകോടി രൂപ നൽകി ഒരുകോടി ചെടികൾ നേടുവാനുള്ള സർക്കാർ പരസ്യത്തെ പരിഹസിച്ചു സംവിധായകനും നടനുമായ ജോയ് മാത്യു.പരിസ്തിതി എന്തായാലും പരസ്യം നന്നാകണം എന്ന ലൈൻ ആകണം നമ്മുടേത് എന്നും അദ്ദേഹം പരിഹസിച്ചു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഈ പരിഹാസം. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഒരു കോടി ചെടികൾ നടുവാൻ  ഒരു കോടിയോളം രൂപ വരുന്ന പത്രപരസ്യങ്ങൾ
അപ്പോൾ ഒരു ചെടിക്ക്‌ ഒരു രൂപ വരും.അതുകൊണ്ട്‌ പ്രിയപ്പെട്ടവരെ ഇന്നലെ നട്ട ഒരു ചെടിപോലും നഷ്ടപ്പെടാതെ നോക്കണേ -സംഗതി ഒരു രൂപക്ക്‌ ഇക്കാലത്ത്‌ ഒന്നും കിട്ടില്ലെങ്കിലും രൂപ രൂപ തന്നെയാണല്ലൊ! മരം മുറിച്ചു തന്നെയല്ലേ ഇപ്പോഴും കടലാസുണ്ടാക്കി പത്രം അച്ചടിക്കുന്നത്‌?

സർക്കാരിന്റെ പബ്ലിക്‌ റിലേഷൻ വകുപ്പിൽ നിന്നും ഒരു പത്രക്കുറിപ്പ്‌ കൊടുത്താൽപ്പോരെ ?പത്രങ്ങൾ വാർത്ത കൊടുക്കാതിരിക്കുമൊ?
ലോക പരിസ്തിതി ദിനത്തിൽ പത്രങ്ങളിൽ പരസ്യവും കൊടുത്ത്‌ മരം മുറിയെ പ്രൊൽസാഹിപ്പിക്കണോ എന്ന് എന്റെ ഒരു പത്രക്കാരൻ ചങ്ങാതിയോട്‌ ചോദിച്ചപ്പോൾ അയാൾ പറഞ്ഞതിങ്ങിനെ:”പരിസ്തിതി എന്തായാലും പരസ്യം നന്നാകണം ” അതാവണമത്രെ നമ്മ ലൈൻ- ചെലപ്പോ അങ്ങിനെ വേണമായിരിക്കും ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button