Latest NewsInternational

ലണ്ടന്‍ ഭീകരാക്രമണം; കൊലയാളികളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു

ലണ്ടൻ: ലണ്ടിനില്‍ ഭീകരാക്രമണം നടത്തിയ രണ്ട് പേരുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തി. ഖുറാം ഷസാദ് ബട്ട് (27), റാച്ചിഡ് റെദൗവാനെ (30) എന്നിവരാണ് കൊലയാളികളെന്ന് പോലീസ് അറിയിച്ചു. ഖുറാം ഷസാദ് ബട്ട് ബ്രിട്ടീഷ് പൗരനാണെങ്കിലും ഇയാളുടെ ജന്‍മദേശം പാക്കിസ്ഥാന്‍ ആണെന്നും പോലീസ് പറഞ്ഞു.എന്നാല്‍ റെദൗവാന്‍ ലിബിയന്‍ പൗരനോ മൊറോക്കോ സ്വദേശിയോ ആകാമെന്നാണ് സൂചന.

ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 12 പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ഏഴുപേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിരുന്നു. ആക്രകമണത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ലണ്ടന്‍ ബ്രിഡ്ജ് റെയിലും ട്യൂബ് സ്റ്റേഷനും സമീപ റോഡുകളും കഴിഞ്ഞദിവസം രാവിലെ തുറന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button