Latest NewsKerala

സീരിയല്‍ നടിയുമൊത്ത് ഔദ്യോഗികവാഹനത്തില്‍ കറങ്ങിയ ഡിഐജിയെ രക്ഷിക്കാന്‍ നീക്കം

തിരുവനന്തപുരം: സീരിയല്‍ നടിയുമായി കറങ്ങിയ ജയില്‍ ഡിഐജിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി വിവരം. സംസ്ഥാന ജയില്‍ ആസ്ഥാനത്തായിരുന്നു ഊമക്കത്ത് എത്തിയത്. പിന്നീട് ഇത് പരാതിയായി പരിഗണിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് ജയില്‍ ഡിഐജി പ്രദീപിനെതിരെ ജയില്‍ മേധാവി ആര്‍ ശ്രീലേഖ അന്വേഷണത്തിന് ഉത്തരവിട്ടത്.

പത്തനംതിട്ട ജില്ലാ ജയിലിലെ വാര്‍ഷികാഘോഷപരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനായി സീരിയല്‍ നടിയുമായി ഔദ്യോഗികവാഹനത്തില്‍ കറങ്ങിയെന്നായിരുന്നു പരാതി. പിണറായി വിജയനും പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഐജിയെ ചുമതലപ്പെടുത്തുകയായിരുന്നു. പക്ഷേ മാസം ഒന്ന് പിന്നിട്ടിട്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ ജയില്‍ ഡിഐജിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഐജി ഗോപകുമാര്‍ പത്തനംതിട്ട ജില്ലാ ജയിലിലെ വേണ്ടപ്പെട്ട ഉദ്ദ്യോഗസ്ഥരില്‍ നിന്നും ഡിഐജി തന്നെ പറഞ്ഞ ചില ഉദ്ദ്യോഗസ്ഥരില്‍ നിന്നുമാണ് മൊഴി എടുത്തതും തെളിവെടുപ്പ് നടത്തിയതും. എന്നാല്‍ ഇതില്‍ ആരും ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയെ ഡിഐജി കയറ്റിയിട്ടില്ലെന്ന് മൊഴി നല്‍കിയിട്ടില്ലെന്നാണ് വിവരം.
അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ ജയില്‍ ഡിഐജിയുടെ സുഹൃത്തുകൂടിയായത് അന്വേഷണം വൈകിപ്പിക്കാന്‍ കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button