KeralaLatest NewsNews

കറവപ്പശുക്കളുമായി പോയ വാഹനം തടഞ്ഞയാള്‍ അറസ്റ്റില്‍

പത്തനംതിട്ട•മല്ലപ്പള്ളിയില്‍ കറവപ്പശുക്കളുമായി പോയ വാഹനം തടഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മല്ലപ്പള്ളി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയനാണ് അറസ്റ്റിലായത്. കീഴ്‌വായ്പ്പൂര്‍ പൊലീസ് പിടികൂടിയ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

വ്യാഴാഴ്ചയാണ് സംഭവം. എഴുമറ്റൂരില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്ക് കറവപ്പശുക്കളുമായി പോയ വാഹനം ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ എഴുമറ്റൂര്‍ സ്വദേശി അനസിന്റെപരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു.

ജയന്‍ നേരത്തെ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇയാള്‍ നേരത്തെ പാര്‍ട്ടി അംഗമായിരുന്നുവെന്നും ഇപ്പോള്‍ സംഘടനയുമായി ബന്ധമൊന്നുമില്ലെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button