Latest NewsNewsIndia

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി മരണം

മുംബൈ: മഹാരാഷ്ട്രയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒൻപതു പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്.മുംബൈയില്‍ നിന്നു ലാത്തൂരിലേക്കു പുറപ്പെട്ട ബസ്സാണ് തലകീഴായി മറിഞ്ഞത്. ബീഡ് ജില്ലയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്.അമിതവേഗതയാണ് അപകടകാരണമെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റവരെ അഹ്മദ് നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരെയും തിരിച്ചറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button