Technology

നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ ഇന്ത്യയിലെ വില അറിയാം

ജൂണ്‍ 13ന് ഇന്ത്യന്‍ വിപണിയിയിലെത്തുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ വില വിവരവും പ്രീ ഓര്‍ഡര്‍ വിവരങ്ങളും പുറത്ത്. നോക്കിയയുടെ 6, 5, 3 സീരീസ് ഫോണുകളുടെ വില വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. നോക്കിയ 6 ഫോണിന് 15,990 രൂപ, നോക്കിയ 5ന് 12,990 രൂപ, നോക്കിയ 3 ക്ക് 9,990 രൂപ എന്നിങ്ങനെയാണ് വില. ജൂണ്‍ 1 മുതൽ ഫോൺ ബുക്ക് ചെയ്യാനാകും. ജൂണ്‍ 20 ഓടെ ഫോണുകളുടെ വില്‍പന ആരംഭിക്കും. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ ഫോണുകള്‍ ലഭ്യമാവും.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, 1.4GHz സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രൊസസര്‍, 3 ജിബി/4ജിബി റാം,16 മെഗാപിക്‌സല്‍ റിയര്‍, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ലാഷ് 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍,3000mAh ഇന്‍ ബില്‍റ്റ് ബാറ്ററി, ഫാസ്റ്റ് ചാര്‍ജിങ് എന്നിവയാണ് നോക്കിയ 6 ന്റെ സവിശേഷതകൾ.

5.25 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 1.4GHz സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രൊസസര്‍, 2 ജിബി റാം, 13 മെഗാപിക്‌സല്‍ റിയര്‍, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്ളാഷ് 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് നോക്കിയ 5ന്റെ പ്രത്യേകതകൾ.

നോക്കിയ 3 യുടെ സവിശേഷതകളാകട്ടെ 5.0 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 1.4GHz മീഡിയടെക് MT6737 ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജിബി റാം, 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, എല്‍ഇഡി ഫ്ളാഷ് 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 2650mAh ഇന്‍ ബില്‍റ്റ് ബാറ്ററി ഫാസ്റ്റ് ചാര്‍ജിങ് എന്നിവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button