NattuvarthaLatest NewsKeralaNews

പ്രതിഭാ പുരസ്ക്കാര വിതരണം നടത്തി

മലപ്പുറം/അങ്ങാടിപ്പുറം: അങ്ങാടിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രതിഭാ പുരസ്ക്കാരങ്ങൾ വിതരണം നടത്തി.മലപ്പുറം ലോകസഭാ മണ്ഡലം എം.പി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.ബാങ്കിന്റെ പരിധിയിൽ വരുന്ന നാല് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ ആറോളം വിദ്യാർത്ഥികൾക്കാണ് ക്യാഷ് അവാർഡും, ഫലകവും അദ്ദേഹം കൈമാറിയത്.

ചടങ്ങിൽ ടി.എ അഹമ്മദ് കബീർ എം.എൽ.എ അധ്യക്ഷനായി.
സഹകരണ ജോയന്റ് ഡയറക്ടർ സി.കെ ഗിരീഷൻ പിള്ള, അസിസ്റ്റന്റ് രജിസ്ട്രാർ എം നന്ദകുമാർ, ഉമ്മർ അറക്കൽ, കെ.ടി നാരായണൻ മാസ്റ്റർ, കെ.പി വാസു മാസ്റ്റർ, ബാങ്ക് പ്രസിഡണ്ട് പി രാധാകൃഷ്ണൻ മാസ്റ്റർ, സെക്രട്ടറി പി മനോജ് സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button