Latest NewsNewsGulf

യു.എ.ഇയില്‍ വന്‍ അഗ്നിബാധ

അജ്മാന്‍•യു.എ.ഇയിലെ അജ്മാനിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി വെയര്‍ ഹൗസുകള്‍ കത്തി നശിച്ചു. പച്ചക്കറി മാര്‍ക്കറ്റിനു പിറകില്‍ സ്​ഥിതിചെയ്യുന്ന വെയര്‍ഹൌസുകള്‍ക്കാണ് തീ പിടിച്ചത്. കെമിക്കല്‍, പ്ലാസ്റ്റിക്, ഗാര്‍മന്റ്സ് കമ്പനികളുടെ വെയര്‍ഹൗസുകള്‍ക്കാണ് തീ പിടിച്ചത്. അഗ്നിശമനസേനയുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. വിവരമറിഞ്ഞ്​ കുതിച്ചെത്തിയ അഗ്നി ശമനസേന സമീപ കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു.തീ പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button