Latest NewsNewsGulf

വ്യായാമം ചെയ്ത് ക്ഷീണിക്കുന്നവര്‍ക്കായി റംസാന്‍ റഫ്രിഡ്ജറേറ്ററുകള്‍

ദുബായ്: റംസാന്‍ മാസത്തില്‍ ദുബായിലെ പാര്‍ക്കുകളില്‍ ഓടാനും നടക്കാനും വ്യായാമം ചെയ്യാനുമായെത്തുന്നവര്‍ക്കു വേണ്ടി ദുബായ് മുനിസിപ്പാലിറ്റി റഫ്രിഡ്ജറേറ്ററുകള്‍ ഒരുക്കുന്നു. റംസാന്‍ വാക് എന്ന സംരംഭം അല്‍ റവാബിയുമായി ചേര്‍ന്നാണ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നത്. ദുബായിലെ 22 പാര്‍ക്കുകളിലായി 30 റഫ്രിഡ്ജറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാലുല്‍പ്പന്നങ്ങളും ജ്യൂസും ഈന്തപ്പഴവുമെല്ലാം സുലഭമായി ഈ റഫ്രിഡ്ജറേറ്ററുകളില്‍ ലഭിക്കും.

 

നാദ് അല്‍ ഷേബാ, സബീല്‍, ഖുറാന്‍ പാര്‍ക്ക്, അല്‍ ഖവാനീജ്, മിര്‍ദിഫ്, അല്‍ വര്‍ക്ക, നാദ് അല്‍ ഹമ്മര്‍, ഖിസൈസ്, അബു ഹൈല്‍, അല്‍ ബര്‍ഷാ, അല്‍ ഖൂസ്, മുഹൈസ്ന, മിഴാര്‍, അല്‍ നഹ്ദ പോണ്ട് പാര്‍ക്ക് എന്നിവിടങ്ങളില്‍ റഫ്രിഡ്ജറേറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു. പുണ്യമാസത്തില്‍ വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയും ആരോഗ്യകരമായ ജീവിതരീതിയുടെ ഗുണവശങ്ങളും പ്രചരിപ്പിക്കുകയാണ് റംസാന്‍ വാക് എന്ന സംരംഭത്തിന്റെ ഉദ്ദേശ്യമെന്ന് അധികൃതര്‍ പറഞ്ഞു.നോമ്പെടുക്കുമ്പോള്‍ ചിട്ടകളും ജീവിതരീതിയും മാറും.ഉറക്കം കുറയും.ഭക്ഷണക്രമം തെറ്റും. അത് കൊണ്ട് കൃത്യമായ വ്യായാമം വളരെ ആവശ്യമാണെന്നും ദുബായിലെ പാര്‍ക്കുകളില്‍ ഇതിനു വേണ്ട എല്ലാ സജ്ജീകരണങ്ങളൂം തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button