Latest NewsFootballNewsSports

സി.കെ വിനീതിനെ മികച്ച താരമാക്കാനുള്ള ശ്രമവുമായി മലയാളി ആരാധകര്‍

കൊല്‍ക്കത്ത: മലയാളി താരം സി.കെ വിനീതിനെ മികച്ച താരമാക്കാനുള്ള ശ്രമവുമായി ആരാധകർ. ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കാരുടെ അസോസിയേഷന്‍ നല്‍കുന്ന ഫാന്‍സ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരപ്പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് വിനീത്. 2016-17 സീസണിലെ മത്സരം വിലയിരുത്തി തയ്യാറാക്കിയ പട്ടികയിലാണ് മറ്റ് 9 താരങ്ങളോടൊപ്പം മലയാളികളുടെ അഭിമാനമായ വിനീത് ഇടം നേടിയിരിക്കുന്നത്.

ഐസ്വാള്‍ താരം ആല്‍ബിനോ ഗോമസ്, ജയേഷ് റാണെ, റാള്‍ട്ടെ, ഈസ്റ്റ് ബംഗാള്‍ താരം റോബിന്‍ സിംഗ്, മോഹന്‍ ബഗാന്‍ താരങ്ങളായ പ്രിതം കോട്ടല്‍, മജുംദാര്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ആദില്‍ ഖാന്‍, ബല്വന്ത് സിംഗ്, ഷില്ലോങ്ങ് ലജോംഗ് താരം ഐസക്ക് എന്നിവരാണ് മറ്റ് താരങ്ങൾ.thefpai.net/vote/ എന്ന വെബ്‌സൈറ്റിലൂടെ ഇഷ്ടതാരത്തിന് വോട്ട് ചെയ്യാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button