Latest NewsIndia

ഷവോമി റെഡ്മി സീരിസിലെ പുത്തന്‍ ഫോണ്‍ ഉടന്‍: പ്രത്യേകത വിലക്കുറവ്

മുംബൈ: ഷവോമി റെഡ്മി സീരിസിലെ 6 ജിബി റാം ഫോണ്‍ ഉടന്‍ വിപണിയിലെത്തും. വിലക്കുറഞ്ഞ് ഫോണാണ് ഉപഭോക്താക്കള്‍ക്കരികില്‍ എത്തുന്നത്. റെഡ്മി നോട്ട് 5 വരാനിരിക്കെയാണ് പുതിയ ഫോണ്‍ ഇറക്കുമെന്ന പുതിയ വെളിപ്പെടുത്തല്‍. റെഡ്മി പ്രോ 2 എന്ന പേരിലാകും ഫോണ്‍ ഓണ്‍ലൈന്‍ വിപണിയിലെത്തുക.

ചൈനയില്‍ ഇത് ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍, ഇതിന് 4 ജിബി റാമാണ് ഉള്ളത്. വില 15,500 ആണ്. 6 ജിബി റാമുള്‍പ്പെടുന്ന പ്രോ 2 ആണ് പുതുതായി ഇറക്കുന്നത്. 17000-18000 രൂപയാകും വില. പിന്നില്‍ രണ്ടുക്യാമറകളും പ്രോ, പ്രോ 2 എന്നിവയ്ക്കുണ്ട്.

കൂള്‍പാഡ് കൂള്‍ പ്ലേ 6 എന്ന ഭീകരനുമായി മത്സരിക്കാനാണ് റെഡ്മി പ്രോ 2 വരവ്. കൂള്‍പാഡും ലീഇക്കോയും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൂള്‍പാഡ് കൂള്‍ സീരിസിലെ പ്ലേ 6 എന്ന ഫോണ്‍ കോണ്‍ഫിഗറേഷന്‍ കൊണ്ട് ചൈനയുടെ ടെക് വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. 4കെ റെക്കോര്‍ഡിംഗ് ശേഷിയുള്ള രണ്ട് പിന്‍ ക്യാമറയുളള ഫോണ്‍ 6 ജിബി റാമുമായാണ് അവതരിച്ചിരിക്കുന്നത്. വില 15,000 ഒതുങ്ങുന്നതുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button