Latest NewsInternational

വെള്ളത്തില്‍ വീണ നായയെ സ്വന്തം ജീവന്‍ പണയം വെച്ച് യുവാവ് അതിസാഹസികമായി രക്ഷപ്പെടുത്തി

ലണ്ടന്‍ : വെള്ളത്തില്‍ വീണ നായയെ സ്വന്തം ജീവന്‍ പണയം വെച്ച് യുവാവ് അതിസാഹസികമായി രക്ഷപ്പെടുത്തി. ലണ്ടനിലെ തേംസ് നദിയില്‍ വീണ നായയെ ആണ് യുവാവ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ പട്ടിക്കുട്ടിയെ മാറോട് അടുക്കിപ്പിടിച്ച് നദിയുടെ ചുവരിലെ ചടങ്ങലയില്‍ പിടിച്ച് അതിസാഹസികമായി നിന്ന യുവാവിനെ ലൈഫ്ബോട്ടിലെത്തിയ സംഘം രക്ഷപ്പെടുത്തുകയായിരുന്നു. പട്ടി യുവാവിന്റെതായിരുന്നില്ല.

റോയല്‍ നാഷ്ണല്‍ ലൈഫ് ബോട്ട് ഇന്റിറ്റിയൂഷന്‍ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് യുവാവിന്റെ സാഹസികത പുറം ലോകം അറിഞ്ഞത്. യുവാവിനെയും ഒപ്പം പട്ടിയെയും രക്ഷപ്പെടുത്തി ബോട്ട് കരയ്ക്ക് അടുത്തപ്പോള്‍ പട്ടിയുടെ ഉടമസ്ഥര്‍ നന്ദിപൂര്‍വ്വം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. യുവാവിനെ രക്ഷപ്പെടുത്തിയ ബോട്ടിലുണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button