Latest NewsNewsGulf

സൗദിയുടെ തീവ്രവാദി വേട്ട: പ്രവാസി ഡ്രൈവര്‍ക്ക് വെടിയേറ്റു

ഹൈദരാബാദ്•സൗദി അറേബ്യയിലെ അവാമിയയില്‍ സൗദി സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ പ്രവാസിയ്ക്ക് വെടിയേറ്റു. കഴിഞ്ഞദിവസമാണ് സംഭവം. തോളില്‍ വെടിയേറ്റു രക്തമൊലിക്കുന്ന മുറിവുമായി നിലത്ത് കിടക്കുന്ന യുവാവിന്റെ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, സംഭവത്തില്‍ ദുഃഖമുണ്ടെന്നും സഹായിക്കാനായി യുവാവിന്റെ വിശദാംശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വെടിയേറ്റ യുവാവിന്റെ പേരോ മറ്റുവിവരങ്ങളോ ലഭ്യമല്ല. ഇയാള്‍ അലോവിനയിലെ ഒരു വീട്ടില്‍ ഹൗസ് ഡ്രൈവര്‍ ആണെന്നാണ് ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത അലി അല്‍ നിമിര്‍ പറയുന്നത്. സൗദി സുരക്ഷാവിഭാഗം നടത്തിയ വെടിവെപ്പില്‍ 30 ഓളം പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. 34 ദിവസമായി സൗദി സേന നടത്തുന്ന തീവ്രവാദ വിരുദ്ധ നടപടികളുടെ ഭാഗമായായിരുന്നു വെടിവെപ്പ്. സ്ത്രീകളും കുട്ടികളും പ്രവാസി തൊഴിലാളികളും ഉള്‍പ്പടെ നിരവധി പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അവാമിയയില്‍ മൂന്ന് ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക് വെടിയേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button