Latest NewsNewsInternational

ഫ്ലാറ്റില്‍ തീപിടുത്തം : നിരവധിപേര്‍ കെട്ടിടത്തില്‍ അകപ്പെട്ടതായി സൂചന

ലണ്ടന്‍: ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ആളപായം ഒന്നും ഇതുവരെ റിപ്പോർട് ചെയ്തിട്ടില്ല. തീയണക്കുന്നതിനുള്ള കഠിന ശ്രത്തിലാണ് ഇരുന്നൂറോളം അഗ്നി ശമന സേനാംഗങ്ങൾ.

ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 26 നിലകളുള്ള ടവര്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തില്‍ 40 ഫയര്‍ എന്‍ജിനുകള്‍ പങ്കാളിയാകുന്നുണ്ട്. പരിക്കേറ്റരുടെ നില ഗുരുരമല്ലെന്നും പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരികാസ്വസ്ഥ്യമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കിനടയാക്കിയതെന്നും അധികൃതര്‍ അറിയിച്ചു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button