Latest NewsInternational

തീ വിഴുങ്ങിയ കെട്ടിടത്തിന്റെ 10മത്തെ നിലയില്‍ നിന്ന് യുവതി വലിച്ചെറിഞ്ഞ കുഞ്ഞ് എത്തിയത് സുരക്ഷിതമായി

ലണ്ടന്‍ : ലണ്ടനില്‍ തീ വിഴുങ്ങിയ കെട്ടിടത്തിന്റെ 10മത്തെ നിലയില്‍ നിന്ന് യുവതി വലിച്ചെറിഞ്ഞ കുഞ്ഞ് എത്തിയത് സുരക്ഷിത കൈകളില്‍. പടിഞ്ഞാറന്‍ ലണ്ടനിലെ ലാട്ടിമെര്‍ റോഡില്‍ ഏകദേശം 600 ആളുകള്‍ ഉണ്ടായിരിക്കെയാണ് താമസിക്കുന്ന ടവര്‍ബ്ളോക്കിലുണ്ടായ വന്‍ തീപിടിത്തം ഉണ്ടായത്. യുവതിയുടെ കൈകളില്‍ നിന്ന് കുഞ്ഞ് താഴേയ്ക്ക് എത്തിയത് സുരക്ഷിത വലയത്തിലാണ്. ഗ്രെന്‍ഫെല്‍ ടവറാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് വന്‍ അപകടത്തില്‍ പരുക്കേറ്റു. തീ വിഴുങ്ങിയ കെട്ടിടത്തിനുള്ളില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മണിക്കൂറുകള്‍ പിന്നിട്ടിട്ടും തീ അണച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തീ പിടുത്തം ഉണ്ടായതോടെ രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ ആളുകള്‍ നെട്ടോട്ടമോടിയതിനിടയിലാണ് താെഴ നിന്നവര്‍ ഒരു യുവതി പത്താം നിലയില്‍ ജനാലയ്ക്കടുത്തായി കുഞ്ഞിനെ താഴേയ്ക്ക് എറിഞ്ഞ് രക്ഷിക്കാനായി ശ്രമിക്കുന്നത് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. ആ യുവതിയുടെ മുഖം തന്റെ കുഞ്ഞിനെ കൈകളില്‍ ആരേലും താങ്ങണമേയെന്ന് കേഴുന്നുണ്ടായിരുന്നു. ഇതു കണ്ടു നിന്ന യുവാവ് ഓടി കുഞ്ഞിനെ പിടിക്കാനായി ശ്രമം നടത്തുകയും. ആ യുവ കരങ്ങളില്‍ ആ കുഞ്ഞ് സുരക്ഷിതമായി വന്നെത്തുകയുമായിരുന്നു. നിരവധി പേര്‍ തങ്ങളൂടെ മാലാഖമാര്‍ക്കായി മുകളില്‍ നിന്ന് കേഴുന്നുണ്ടായിരുന്നുവെന്നും കണ്ടു നിന്നിരുന്നവര്‍ വ്യക്തമാക്കുന്നു. നിരവധി കുഞ്ഞുങ്ങളെ താഴേയ്ക്കു നിന്ന് എറിഞ്ഞ് രക്ഷപ്പെടുത്തിയെന്നാണ് വിവരം.

സേനാംഗങ്ങള്‍ക്ക് 27 നിലയുള്ള കെട്ടിടത്തിന്റെ 12-ാം നിലവരെ എത്താനേ സാധിച്ചിട്ടുള്ളു. കെട്ടിടം ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്.
പ്രാദേശിക സമയം പുലര്‍ച്ചെ 1.30 നായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഒരു ഭാഗത്തു നിന്നും കൂറ്റന്‍ അഗ്നിഗോളം കണ്ടെത്തിയെന്നും 40 ഫയര്‍ എഞ്ചിനുകളിലായി 200 ലധികം പേര്‍ തീയണയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വൈറ്റസിറ്റിയിലെ ലാറ്റിമര്‍ റോഡിലെ 27 നില കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് തീ പിടിച്ചിരിക്കുന്നത്. കെട്ടികം കത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. താന്‍ പുകയ്ക്കുള്ളിലാണെന്നും ചാനല്‍ 4 ടിവിയുടെ അമേസിംഗ് സ്പേസസ് എന്ന പരിപാടി അവതരിപ്പിക്കുന്ന ജോര്‍ജ്ജ് ക്ളാര്‍ക്ക് പറഞ്ഞതായി റേഡിയോ 5 ലൈവ്് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button