KeralaLatest News

കേരളത്തിന്റെ ഭക്ഷ്യധാന്യ പ്രശ്നം :പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്ന് മന്ത്രി തിലോത്തമൻ

വയനാട്

കൽപ്പറ്റ: “കേരളത്തിന് അർഹതപ്പെട്ട ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിവേദനം നൽകുമെന്ന്” ഭക്ഷ്യ സിവിൽ-സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”കേന്ദ്ര ഭക്ഷ്യ സുരക്ഷ നയമനുസരിച്ച് 16 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് കേരളത്തിന് അർഹതപ്പെട്ടത്. എന്നാൽ പതിനാലേ കാൽ ലക്ഷം മെട്രിക് ടൺ മാത്രമാണ് ഇപ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത്. ബാക്കിയുള്ള ഒന്നേമുക്കാൽ ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം നേരത്തെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്ന് കേരളത്തിൽ സന്ദർശനം നടത്തിയ പാർലമെൻററി സമിതിയും സംസ്ഥാനത്തിന്റെ ഈ ആവശ്യം പരിഗണിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഭക്ഷ്യധാന്യം ലഭ്യമാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമർപ്പിക്കുന്ന നിവേദനത്തിൽ ഭക്ഷ്യധാന്യ പ്രശ്നം ഉന്നയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റേഷൻ കാർഡ് വിതരണം ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും മന്ത്രി തിലോത്തമൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button