Latest NewsNewsTechnology

അത്യാധുനിക സാങ്കേതിക വിദ്യയുമായി ഇന്ത്യയുടെ ആന്റി റേഡിയേഷന്‍ മിസൈല്‍

 

ന്യൂഡല്‍ഹി : അത്യാുനിക സാങ്കേതിക വിദ്യയുമായി ഇന്ത്യ ആന്റി റേഡിയേഷന്‍ മിസൈല്‍ വികസിപ്പിച്ചെടുത്തു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് പുതിയ അത്യാധുനിക ആന്റി-റേഡിയേഷന്‍ മിസൈല്‍. മിസൈലിന്റെ ആദ്യ പരീക്ഷണം ഉടന്‍ നടക്കും. ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് പുതിയ മിസൈല്‍ (ഡിആര്‍ഡിഒ) പരീക്ഷണത്തിനു തയാറെടുക്കുന്നത്. ശത്രുക്കളുടെ റഡാറുകള്‍, ട്രാക്കിങ് സിസ്റ്റങ്ങള്‍, ആശയവിനിമയ സൗകര്യങ്ങള്‍ എന്നിവ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് ആന്റി-റേഡിയേഷന്‍ മിസൈല്‍.

പരീക്ഷണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വായുവില്‍ നിന്ന് കരയിലേയ്ക്ക് തൊടുക്കാവുന്ന മിസൈലിന്റെ പരിധി 100 കിലോമീറ്ററാണ്. സുഖോയ്-30 എംകെഐ പോര്‍വിമാനത്തില്‍ നിന്നു ആന്റി-റേഡിയേഷന്‍ മിസൈല്‍ വിക്ഷേപിക്കാന്‍ കഴിയും.

യുദ്ധം നടക്കുമ്പോള്‍ സൈന്യത്തെ ഏറെ സഹായിക്കുന്ന സംവിധാമാണിത്. റഡാര്‍, ട്രാക്കിങ് നെറ്റ്വര്‍ക്കുകള്‍, മറ്റു സിഗ്‌നലുകള്‍ എല്ലാം തകര്‍ക്കുന്നതോടെ ശത്രുക്കളെ ഇരുട്ടിലാക്കാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം പാക് ഭീകര ക്യാംപുകളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണ സമയത്തും ശത്രുക്കളുടെ റഡാറുകളും മറ്റു ആശയവിനിമയ സംവിധാനങ്ങളും തകര്‍ത്തിരുന്നു

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button