CricketLatest NewsNewsSports

ഇന്ത്യ- പാക് ഫൈനലിനോടനുബന്ധിച്ച് കോടികളുടെ വാതുവെപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനോടനുബന്ധിച്ച് കോടികളുടെ വാതുവെപ്പ്. ഓണ്‍ലൈന്‍ വഴിയുള്ള ചൂതാട്ടം നിയമവിധേയമായ ലണ്ടൻ 2000 കോടി രൂപയുടെ പന്തയത്തിൽ ഏർപ്പെട്ടിരിക്കുന്നതായി ഓള്‍ ഇന്ത്യാ ഗെയിമിങ് ഫെഡറേഷനാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി 100 രൂപക്ക് പന്തയം വെക്കുകയും ഇന്ത്യ വിജയിക്കുകയും ചെയ്താല്‍ 147 രൂപയാണ് തിരികെ ലഭിക്കുക.അതേസമയം പാകിസ്ഥാൻ വിജയിച്ചാൽ ഒരാൾക്ക് 300 രൂപയാണ് ലഭിക്കുന്നത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാതുവെപ്പ് നിയമവിരുദ്ധമാണെങ്കിലും ഇ-വാലെറ്റും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ലണ്ടനിലെ വെബ്‌സൈറ്റുകള്‍ വഴി ഇന്ത്യക്കാര്‍ക്കും വാതുവെപ്പില്‍ പങ്കെടുക്കാം. ഒരു ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും വരുന്നത് പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ്. അതുകൊണ്ട് തന്നെ വാതുവെപ്പ് വർധിച്ചതായും ഗെയിമിങ് ഫെഡറേഷന്‍ സി.ഇ.ഒ റോളണ്ട് ലാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button