YouthLatest NewsNewsIndiaTechnology

ഇന്ത്യയിലെ വലിയ വിഭാഗം യുവജനങ്ങള്‍ക്ക് കൈനിറയെ അവസരങ്ങളുമായി വ്യോമയാനരംഗം

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാറിന്റെ ഉഡാന്‍ പദ്ധതിയിലൂടെ വ്യോമയാന രംഗത്ത് കൈനിറയെ അവസരങ്ങൾ സാധാരണക്കാർക്ക് ലഭിക്കാൻ സാധ്യതയേറുന്നു.വ്യോമയാന മേഖലയിലെ കമ്പനികള്‍ക്കു മാത്രമല്ല ഇന്ത്യയിലെ വലിയ വിഭാഗം യുവജനങ്ങള്‍ക്കു പുതിയ അവസരങ്ങളും സാധ്യതകളുമാണ് തുറക്കപ്പെടുന്നത്.കേന്ദ്രത്തിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിമാന നിര്‍മാണം ഇന്ത്യയിലേക്ക് വരാനും സാധ്യത തള്ളിക്കളയാനാവില്ല.

എയര്‍ ഇന്ത്യയും എച്ച്.എ.എല്ലും മാത്രമല്ല, എയര്‍ ബസ്, ബോയിങ്, ലോക്ഹീഡ് മാര്‍ട്ടിന്‍ പോലുള്ള വിദേശ കമ്പനികളും ഇന്ത്യക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ കൊണ്ടുവരും. വിമാന സര്‍വീസുകളുടെ എണ്ണത്തിൽ 11.5 ശതമാനമാണ് ഇന്ത്യയിലെ വളര്‍ച്ച. വിമാന-വ്യോമഗതാഗത മാനേജ്മെന്റ്, വ്യോമയാന സുരക്ഷ, ഉപഭോക്തൃസേവനം, കാര്‍ഗോ, മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്മെന്റ്, ടിക്കറ്റ് റിസര്‍വേഷന്‍, വ്യോമഗതാഗത നിയന്ത്രണം, പെരിഷബിള്‍ കാര്‍ഗോ ട്രാന്‍സ്പോര്‍ട്ടേഷന്‍, കാര്‍ഗോ റിസര്‍വേഷന്‍, ഏവിയേഷന്‍ നിയമം, ക്രൂ സിങ്ക്രണൈസേഷന്‍ തുടങ്ങിയ അനവധി അവസരങ്ങളാണ് യുവാക്കൾക്ക് കാത്തിരിക്കുന്നത്.

ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് അവസരം.ബിരുദം കഴിഞ്ഞവരാണെങ്കില്‍ എയര്‍പോര്‍ട്ട് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ തസ്തികകളില്‍ അവസരങ്ങള്‍ ലഭിക്കും. ഇതിനായി ഇന്ത്യയിൽ തന്നെ വിവിധ കോഴ്‌സുകൾക്കായി പല അംഗീകൃത സ്ഥാപനങ്ങളും ഉണ്ട്. ഇതെല്ലാം പ്രയോജനപ്പെടുത്തിയാൽ ഭാവിയിൽ യുവാക്കളുടെ സ്വപ്നം പൂവണിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button