Latest NewsNewsInternational

ഷോപ്പിംഗ് മാളിൽ സ്ഫോടനം; മൂന്ന് മരണം സ്ഥിരീകരിച്ചു

ബ​ഗോ​ട്ട: ഷോപ്പിംഗ് മാളിൽ സ്ഫോടനം. കൊ​ളം​ബി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ബ​ഗോ​ട്ട​യി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഉഗ്രസ്ഫോടനം. സ്ഫോ​ട​ന​ത്തി​ൽ ഫ്ര​ഞ്ച് യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്നു സ്ത്രീ​ക​ൾ മ​രി​ച്ചതായി റിപ്പോർട്ട്. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഭീ​ക​രാ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ്ര​ദേ​ശി​ക സ​മ​യം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള തി​ര​ക്കേ​റി​യ നേ​ര​ത്താ​ണ് സെ​ൻ​ട്രോ അ​ൻ​ഡി​നോ മാ​ളി​ൽ സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ലു​ള്ള സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​യി​ൽ ഒ​ളി​പ്പി​ച്ച് വ​ച്ചി​രു​ന്ന ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഫാ​ദേ​ഴ്സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ആ​ളു​ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ൽ എ​ത്തി​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട ഫ്ര​ഞ്ച് യു​വ​തി ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​രി​യാണെന്ന് ബ​ഗോ​ട്ട മേ​യ​ർ എ​ൻ​റി​ക് പെ​ന​ലോ​സ പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട മ​റ്റു ര​ണ്ടു പേ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button