പുതുവൈപ്പിന്‍ ലാത്തിച്ചാര്‍ജ് : സംഘർഷം തുടരുന്നു: നാളെ ഹർത്താൽ

തിരുവനന്തപുരം: പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ് .സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കെതിരെയായിരുന്നു പോലീസിന്റെ ലാത്തിച്ചാർജ്ജ്.ജനവാസ കേന്ദ്രത്തില്‍ ഐഒസി പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനെതിരെയാണ് സമരം നടക്കുന്നത്. നാളെ വൈപ്പിൻ മേഖലയിൽ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുകയാണ് കോൺഗ്രസ്.

സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് സമരരംഗത്തുള്ളത്.
പോലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് ലാത്തികൊണ്ടുള്ള അടിയേറ്റു. രക്തം വാര്‍ന്ന നിലയില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് സമരം നടത്തിയവര്‍ക്കുനേരെ കമ്പനിക്കുള്ളില്‍നിന്നും പ്രകോപനമുണ്ടായതായും സമരക്കാര്‍ അരോപിച്ചു. സമരം പിന്‍വലിക്കാതെ സമരരംഗത്തുനിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍.