Latest NewsKeralaNews

മന്ത്രി കെ.ടി ജലീലിന്റെ വാഹനം അപകടത്തിൽപെട്ടു

എടപ്പാൾ: മന്ത്രി കെ.ടി ജലീലിന്റെ വാഹനം അപകടത്തിൽപെട്ടു. ഔദ്യോഗിക വാഹനം പൈലറ്റ് വാഹനത്തിന്റെ പിറകിലിടിച്ചാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഉച്ചക്ക്​ ഒന്നിന് എടപ്പാൾ ജങ്​ഷനിലെ കോഴിക്കോട് റോഡിലായിരുന്നു സംഭവം. പൈലറ്റ് വാഹനത്തിന് കുറുകെ ബൈക്ക് കടന്നു വന്നതിനെ തുടർന്ന് വാഹനം ബ്രേക്കിടുകയും പിറകിലെത്തിയ മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനത്തിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button