Latest NewsNewsLife Style

ഏത് ഇളകാത്ത കറയേയും ഇളക്കാൻ ചില പൊടികൈകൾ

വീടിന്റെ തറയിലെയും മറ്റ് പല ഭാഗങ്ങളിലെയും അഴുക്ക് നീക്കം ചെയ്യാന്‍ അമോണിയ വളരെ ഫലപ്രദമാണ്. വീട് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും ബ്ലീച്ചും അമോണിയയും കൂട്ടികലര്‍ത്തി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് വളരെ അപകടകരമായ രാസപ്രവര്‍ത്തനത്തിന് കാരണമാകും.

രൂക്ഷമായ രാസവസ്തുക്കള്‍ ഉപയോഗിക്കാതെ ഓവന്‍ വൃത്തിയാക്കാന്‍ അമോണിയ സഹായിക്കും. രാത്രിയില്‍ ഒരു കപ്പ് അമോണിയ ചേര്‍ത്ത് ചൂടുവെള്ളം ഒഴിച്ച് വയ്ക്കുക. പിറ്റെ ദിവസം ഓവന്റെ ഭിത്തികളും തട്ടുകളും തുടച്ച് വൃത്തിയാക്കുക.ഇങ്ങനെ അധിക ചെലവും രാസവസ്തുക്കളുടെ ഉപയോഗവും ഇല്ലാതെ വളരെ എളുപ്പത്തില്‍ ഓവന്‍ വൃത്തിയാക്കാന്‍ കഴിയും.

സ്ഫടികം ഡിഷ് ടൗവല്‍ കൊണ്ട് പൊതിഞ്ഞ് ചൂടുവെള്ളം നിറച്ച സിങ്കില്‍ വച്ച് ഡിഷ് സോപ്പ് ഉപയോഗിച്ച് കഴുകുക. ഓരോ ഗ്ലാസ്സുകളായി കഴുകി വെള്ളം കളഞ്ഞതിന് ശേഷം ബേസിന്‍ വീണ്ടും നിറയ്ക്കുക. സ്ഫടികം പൊട്ടാതിരിക്കാന്‍ ഡിഷ് ടൗവല്‍ മാറ്റാതിരിക്കുക. ഡിഷിലെ വെള്ളത്തില്‍ ഒന്നോ രണ്ടോ സ്പൂണ്‍ അമോണിയ ചേര്‍ത്ത് കുറച്ച് നേരം മുക്കി വയ്ക്കുക. സ്ഫടികം പുറത്തെടുത്ത് നേര്‍ത്ത ടൗവല്‍ കൊണ്ട് തുടച്ച് ഉണക്കിയെടുക്കുക. തിളക്കം ഉണ്ടാകുന്നതിനായി പതുക്കെ തുടയ്ക്കുക.

ഒരു പരന്ന പാത്രത്തില്‍ അമോണിയ എടുത്ത് അതില്‍ കുറച്ച് പഞ്ഞി മുക്കി വയ്ക്കുന്നതിലൂടെ നിശാശലഭങ്ങളെ അകറ്റാന്‍ കഴിയും. നിശാശലഭങ്ങളുടെ ശല്യമുള്ളിടത്ത് ഈ പാത്രം കൊണ്ടു വയ്ക്കുക. ഭക്ഷണം വച്ചിരിക്കുന്ന സ്ഥലമാണെങ്കില്‍ അവ മാറ്റിയതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ധാന്യങ്ങളിലും മാവുകളിലും ഇവ മുട്ടയിടും എന്നതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കുക. ഇവ കളയുകയും അടച്ച് പാത്രങ്ങളില്‍ ലഭ്യമാകുന്നവ വാങ്ങുകയും ചെയ്യുക.

സില്‍വര്‍ പോളിഷ് ഉപയോഗിച്ച് വെള്ളിയിലെ ക്ലാവ് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയും , എന്നാല്‍ കട്ടികൂടിയ പാട ചിലപ്പോള്‍ വെല്ലുവിളിയാകും. ഇതിന് പരിഹാരമായി അമോണിയ ഉപയോഗിക്കാം. ഒരു പാത്രത്തില്‍ അമോണിയ എടുത്ത് വെള്ളി അതിലിടുക.

മാലിന്യങ്ങള്‍ ഇടുന്ന ബാഗില്‍ കുറച്ച് അമോണിയ ഇടുക. ഇവ തുറക്കുമ്പോള്‍ ഉണ്ടാകുന്ന ചീഞ്ഞ മണം കാരണം മൃഗങ്ങള്‍ അകന്നുപോകും. മാലിന്യമിടുന്ന പാത്രത്തിന്റെ അടിയില്‍ അമോണിയയില്‍ മുക്കിയ തുണിക്കഷ്ണങ്ങളും നിശാശലഭങ്ങളെ അകറ്റുന്ന ഗുളികകളും ഇടാം. എളുപ്പത്തില്‍ ഫലം ലഭിക്കുന്നതിന് അമേണിയ ഉപയോഗിക്കുന്നതാണ് നല്ലത്.

വസ്ത്രങ്ങളിലെ കറകള്‍ നീക്കം ചെയ്യാന്‍ വളരെ പ്രയാസമാണ്. കുട്ടികള്‍ വസ്ത്രങ്ങളില്‍ എപ്പോഴും ഇത്തരം കറകള്‍ ആക്കുന്നവരാണ്. അവരുടെ സ്‌കൂള്‍ യൂണിഫോമുകളില്‍ നിന്നും ഇത്തരം കറകള്‍ നീക്കുകയെന്നത് നിങ്ങളുടെ ശീലമായി മാറും. കാല്‍ ലിറ്റര്‍ വെള്ളം , അഞ്ച് ടീസ്പൂണ്‍ ഡിഷ് ഡിറ്റര്‍ജന്റ്, ഒരു ടേബിള്‍ സ്പൂണ്‍ അമോണിയ എന്നിവ എടുത്ത് കൂട്ടിയിളക്കുക. വസ്ത്രങ്ങള്‍ അഞ്ച് മിനുട്ട് നേരം ഇതില്‍ കുതിര്‍ത്തു വയ്ക്കുക. പിന്നീട് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുക. പിന്നീട് സാധാരണ പോലെ കഴുകി എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button