വ്യഭിചാരം: യു.എ.ഇയില്‍ നാല് യുവതികള്‍ ഉള്‍പ്പടെ അഞ്ച് പ്രവാസികള്‍ക്ക് ശിക്ഷ

10003
prostitutes

ദുബായ്•മസാജ് പാര്‍ലറിന്റെ മറവില്‍ വേശ്യാവൃത്തി നടത്തിയ മൂന്ന് പ്രവാസികള്‍ക്ക് അബുദാബിയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ. ഒരു ബംഗ്ലാദേശി പുരുഷനേയും നാല് ഫിലിപ്പിനോ യുവതികളേയുമാണ് അബുദാബി ഫാസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.

അന്വേഷണത്തില്‍ സംഘം പരസ്യം നല്‍കി വേശ്യാവൃത്തി നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് കോടതി രേഖകള്‍ പറയുന്നു. ബംഗ്ലാദേശ് സ്വദേശിയായിരുന്നു വേശ്യാലയ നടത്തിപ്പുകാരന്‍. പുരുഷന്മാര്‍ക്ക് ഏഷ്യന്‍ യുവതികള്‍ മസാജ് സേവനം നല്‍കുന്നുവെന്ന വ്യാജേന കാര്‍ഡുകള്‍ വിതരണം ചെയ്താണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കാര്‍ഡുകളില്‍ ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പരും, “ഞങ്ങള്‍ സമ്പൂര്‍ണ മസാജ് സേവനം” നല്‍കുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു.

ബംഗ്ലാദേശിയുടെ പോക്കറ്റില്‍ നിന്ന് ഡസന്‍കണക്കിന് കാര്‍ഡുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. മസാജ് പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് റെയ്ഡ് ചെയ്തപ്പോഴാണ് നാല് ഫിലിപ്പിനോ യുവതികള്‍ ഇടപാടുകാരായ പുരുഷന്മാരും പോലീസ് വലയിലായത്. ഇവര്‍ പണം ഈടാക്കി പുരുഷന്മാര്‍ക്ക് ലൈംഗിക സേവനം നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. തങ്ങള്‍ മസാജ് സേവനം മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും യുവതികള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ഇവരെ കുറ്റക്കാരെന്ന് വിധിക്കുകയായിരുന്നു.

തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാട് കടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.