പ്രമുഖനടിയെ മരിച്ചനിലയിൽ കണ്ടെത്തി ; ദുരൂഹത വർദ്ധിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാമത്തെ മരണം

1642

മുംബൈ: പ്രമുഖ ഭോജ്പുരി നടി അഞ്ജലി ശ്രീവാസ്തവ (29) മരിച്ചനിലയില്‍. മുംബൈ ജൂഹുവിലെ അപ്പാര്‍ട്ടുമെന്റിലാണ് അഞ്ജലിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ബന്ധുക്കള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്തിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് അപ്പാര്‍ട്ടുമെന്റ് ഉടമയെ ബന്ധുക്കള്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയാള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നടി കൃതികയുടെ മൃതദേഹവും കഴിഞ്ഞ ആഴ്ച മുംബൈയിലെ ഫ് ളാറ്റില്‍ കണ്ടെത്തിയിരുന്നു. സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.