KeralaLatest NewsNews

യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം

കൊച്ചി: യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം. കലൂരിൽ കോതമംഗലം സ്വദേശിനിയാണ് കഴുത്തറുത്ത് കൊല്ലാൻ യുവാവ് ശ്രമിച്ചത്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊല്ലാൻ ശ്രമം നടത്തിയത്. കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയെന്ന യുവതിയുടെ നേർക്കാണ് ആക്രമണം നടന്നത്. കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയായ യുവതിക്കു വിവാഹാലോചനയുമായി എത്തിയ ആളാണ് യുവാവെന്ന് പോലീസ് അറിയിച്ചു.

ഇന്നു രാവിലെ 6.45നോടു കൂടിയാണ് കൊലപാതക ശ്രമം നടന്നത്. ഓട്ടോയിൽ യാത്ര ചെയ്യതിരുന്ന യുവതിയെ കലൂരിൽ വച്ച് ഓട്ടോ തടഞ്ഞു നിർത്തിയാണ് ഇയാൾ ആക്രമിച്ചത്. ഉടൻ തന്നെ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. യുവാവിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്. പെയിന്റിങ് തൊഴിലാളിയായ ഇയാൾ കോതമംഗലം സ്വദേശിയാണെന്നു വെളിപ്പെടുത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റ ചിത്തിരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button