ഖത്തര്‍സേന 48മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ബഹ്‌റൈനിന്റെ അന്ത്യശാസന

1655
qatartrrops

ദോഹ: ഐഎസ് ഭീകരരെ പിന്തുണയ്ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഖത്തര്‍സേന 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ബഹ്റൈനിന്റെ അന്ത്യശാസന. യുഎസ് നാവികസേനയുമായി ചേര്‍ന്നാണ് ഖത്തര്‍സേന പ്രവര്‍ത്തിക്കുന്നത്.

എത്രയും വേഗം ഇവര്‍ രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം. ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്. നേവല്‍ഫോഴ്സ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിക്ക് ബഹ്റൈന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജി.സി.സി. രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം തുടരുന്നതിനിടെയാണ് ബഹ്റൈന്‍ നടപടി കര്‍ശനമാക്കുന്നത്. ഐ.എസ്.ഭീകരര്‍ക്കുനേരേ യു.എസ്.സേന നടത്തുന്ന പോരാട്ടത്തില്‍ 2014 മുതലാണ് ഖത്തര്‍ ഭാഗമാവുന്നത്.