NattuvarthaLatest NewsNews

കണ്ണൂരിൽ അരയാലിന് വിവാഹം വധു ആര്യവേപ്പ്

ബിനിൽ കണ്ണൂർ

കണ്ണൂര്‍•കൊട്ടും കുരവയുമായി അരയാലിന് ‘വിവാഹം’. വധുവായി ആര്യവേപ്പ്. അകമ്പടിയായി ചെണ്ടവാദ്യം. ഞായറാഴ്ച പകല്‍ 12.30നും 12.50നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ താലിചാര്‍ത്തല്‍. പ്രകൃതി ആരാധനയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പിന്തുടര്‍ച്ചയായി നടന്ന ‘അശ്വത്ഥോപനയന’ ചടങ്ങ് കൗതുകമായി.

കണ്ണൂര്‍ പള്ളിക്കുന്ന് കുന്നാവ് ദുര്‍ഗാക്ഷേത്രത്തിലാണ് ഞായറാഴ്ച അപൂര്‍വമായ ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ക്കുശേഷം പങ്കെടുത്തവര്‍ക്ക് പാല്‍പ്പായസവിതരണവുമുണ്ടായിരുന്നു. വിവാഹച്ചടങ്ങുകള്‍ക്ക് മുന്നോടിയായി ഉപനയനത്തിന് അരയാലിനെ സ്വര്‍ണ പൂണൂല്‍ അണിയിച്ചു; സമാവര്‍ത്തനത്തിന് കോടിമുണ്ടും.

ക്ഷേത്രാങ്കണത്തില്‍ പടര്‍ന്നുപന്തലിച്ച കൂറ്റന്‍ ആല്‍മരം ക്ഷയിച്ചതിനെത്തുടര്‍ന്ന് അടുത്തിടെ മുറിച്ചുമാറ്റിയിരുന്നു. നശിച്ച അരയാലിന്റെ സംസ്‌കാരവും സ്ഥലശുദ്ധിയും കഴിഞ്ഞദിവസം നടന്നു. ഇതിനുപകരമായി പുതിയ അരയാല്‍ത്തൈ നട്ടുപിടിപ്പിക്കുന്ന ചടങ്ങുകളാണ് ഞായറാഴ്ച നടന്നത്.

പുതിയ അരയാലിന് വധുവായി തൊട്ടടുത്തുതന്നെ വേപ്പ് മരത്തൈ നട്ടു. വേപ്പിന് സ്വര്‍ണത്താലി ചാര്‍ത്തുകയുംചെയ്തു. ചടങ്ങുകള്‍ക്ക് മുല്ലപ്പള്ളി മഹേശ്വരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button