CricketLatest NewsNewsSports

ഇന്ത്യന്‍ ടീമിനോട് അച്ഛനാരാണെന്ന് പാക് ആരാധകന്‍ : നിയന്ത്രണം വിട്ട ഷമിയെ ചേര്‍ത്തു പിടിച്ച്‌ ധോണി

ഓവല്‍ : ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ തോല്‍വിക്ക് ശേഷം പാക് ആരാധകരുടെ പരിഹാസത്തിന് ഇരയായി ഇന്ത്യന്‍ ടീം. കളിക്ക് ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിപ്പോയ ഇന്ത്യന്‍ ടീം അംഗങ്ങളോടാണ് പാക് ആരാധകര്‍ മോശമായ രീതിയില്‍ സംസാരിച്ചത്. എല്ലാം പൊട്ടിത്തകര്‍ന്നു പോയില്ലേ എന്നായിരുന്നു പാക് ആരാധകന്റെ ആദ്യ കമന്റ്. ഹിന്ദിയിലായിരുന്നു സംസാരം. പിന്നീട് മുഹമ്മദ് ഷമിയും രോഹിത് ശര്‍മയും കടന്നു പോയപ്പോള്‍ നിന്റെ അച്ഛന്‍ ആരാണെന്നാണ് ഈ ആരാധകന്‍ ചോദിച്ചത്.

എന്നാല്‍ ഇതുകേട്ട ഷമി മുന്നോട്ടു പോകാതെ സ്റ്റെപ്പില്‍ തന്നെ നിന്ന് ആരാധകനോട് ദേഷ്യപ്പെട്ടു. പിന്നീട് തിരിച്ചിറങ്ങി ആരാധകന്റെ അടുത്തേക്ക് നടന്നു. എന്നാല്‍ ഷമിക്ക് പിറകില്‍ വരികയായിരുന്നു ധോനി ഇടപെട്ട രംഗം ശാന്തമാക്കി. ഷമിയെ ചേര്‍ത്തു പിടിച്ച്‌ ആശ്വസിപ്പിച്ച്‌ ഡ്രസ്സിങ് റൂമിലേക്ക് നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button