Latest NewsCricketNewsSports

പാകിസ്ഥാനെ അഭിനന്ദിച്ച് രംഗത്തെത്തിയ കശ്മീർ വിഘടനവാദി നേതാവിന് മറുപടിയുമായി ഗൗതം ഗംഭീർ

ന്യൂഡൽഹി: ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാനെ അഭിനന്ദിച്ച് കശ്മീർ വിഘടനവാദി നേതാവായ മിർവായിസ് ഉമർ ഫറൂഖ് രംഗത്തെത്തിയതിന് പിന്നാലെ വിഘടനവാദി നേതാക്കൾക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റർ ഗൗതം ഗംഭീർ. എവിടെയും വെടിക്കെട്ടാണെന്നും ഈദ് നേരത്തെ എത്തിയതായി തോന്നുവെന്നും ഉമർ ഫറൂഖ് ട്വീറ്റ് ചെയ്‌തിരുന്നു. മികച്ച ടീം ഈ ദിവസം നേടിയിരിക്കുന്നുവെന്നും അഭിനന്ദനങ്ങളെന്നും ഉമർ കുറിച്ചിരുന്നു.

ഇതിന് മറുപടിയുമായാണ് ഗൗതം ഗംഭീർ രംഗത്തെത്തിയത്. ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെ: എന്തുകൊണ്ടാണ് നിങ്ങൾ അതിർത്തി കടക്കാത്തത്? കുറച്ചുകൂടി നല്ല വെടിക്കെട്ട് കാണാമായിരുന്നില്ലേ (ചൈനീസ്?), ഈദും അവിടെ ആഘോഷിക്കാം. സാധനങ്ങൾ പാക്ക് ചെയ്യാൻ താനും സഹായിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button