KeralaLatest NewsInternationalNews Story

തിരക്കേറിയ റോഡിലൂടെയുള്ള സിംഹത്തിന്റെ കാർ യാത്ര വീഡിയോ വൈറലാകുന്നു

തിരക്കേറിയ റോഡിലൂടെയുള്ള സിംഹത്തിന്റെ കാർ യാത്ര വീഡിയോ വൈറലാകുന്നു. പാകിസ്താനിലെ കറാച്ചിയിലെ തിരക്കേറിയ റോഡില്‍ പിക് അപ് വാനിന് പുറകില്‍ തുടലില്‍ കെട്ടിയ നിലയിലുള്ള സിംഹത്തിന്റെ യാത്രയാണ് ഏവർക്കും കൗതുകമുണർത്തുന്നത്.

കഴിഞ്ഞ ആഴ്ച്ച കറാച്ചിയിലെ കരിമാബാദ് മേഖലയില്‍ ചിത്രീകരിച്ച വിഡിയോയിൽ പിക് അപ് വാനിന് പുറകിലായി പ്രത്യേകം സജ്ജീകരിച്ച കിടക്കയിൽ സിംഹത്തെ കിടത്തിയിരിക്കുന്നതിനു പുറമെ കഴുത്തില്‍ തുടലിട്ട സിംഹത്തിനരികെ മൂന്നാളുകൾ ഇരിക്കുന്നതും കാണാനാകും.സംഭവം വിവാദമായതോടെ സിംഹത്തിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button