KeralaNattuvarthaLatest News

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്‌കോളർഷിപ്പ് നേടി ഓട്ടൻതുള്ളൽ കലാകാരൻ

പത്തനംതിട്ട

കോന്നി : ഓട്ടന്‍തുള്ളല്‍ കലാകാരന്‍ നിഖില്‍ മലയാലപ്പുഴക്കാര്‍ക്ക് ഗണപതിയാണ്. അവരുടെ സ്വന്തം ഗണപതികേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവകലാകാരന്‍മാര്‍ക്കുള്ള സ്കോളര്‍ഷിപ്പ് സ്വന്തമാക്കി.

ആനചാരിക്കല്‍ വട്ടമണ്‍ കുഴിയില്‍ സുകേശനെയും പൊന്നമ്മയുടെയും രണ്ടാമത്തെ മകനായ നിഖില്‍ 12-ാമത്തെ വയസിലാണ് ഓട്ടന്‍തുള്ളല്‍ പഠിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ കലാമണ്ഡലത്തില്‍ എംഎ ഓട്ടന്‍തുള്ളല്‍ വിദ്യാര്‍ഥിയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ പഠനത്തോടൊപ്പം തുള്ളലിലും സമര്‍ഥനായിരുന്നു. നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി.

2010ല്‍ പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്. തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി തലത്തില്‍ 2011ലും 2012 ലും എ ഗ്രേഡ്. 2013 ല്‍ സംസ്ഥാന കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം. കലാമണ്ഡലത്തിലെ പ്രശസ്തരായ തുള്ളല്‍ കലാകാരന്‍മാരായ നാരായണന്‍, ഗോപിനാഥന്‍, ഗീതാനന്ദന്‍, പ്രഭാകരന്‍ എന്നിവരാണ് നിഖിലിന്റെ ഗുരുക്കന്‍മാര്‍.

ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍, പറയന്‍ തുള്ളല്‍ എന്നി കലകള്‍ 10 വര്‍ഷമായി ഗുരുക്കന്‍മാരില്‍നിന്ന് അഭ്യസിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിലും എഐആറിലും ദുരദര്‍ശനിലും തുള്ളല്‍ അവതരപ്പിച്ചിട്ടുണ്ട്. കലാജീവിതത്തിനിടെ നിരവധി പുരസ്കാരങ്ങള്‍ നിഖിലിനെ തേടിയെത്തി. പൊതിപ്പാട് എസ്എന്‍ഡിപി യുപി സ്കള്‍, ജെഎംപിഎച്ച്എസ്എസ് ഇലക്കുളം, കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി, കലാമണ്ഡലം എന്നിവടങ്ങളില്‍ വിദ്യാഭ്യാസം.

കലാമണ്ഡലം യുണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനും എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. അഖില്‍ ഏക സഹോദരനാണ്. അരങ്ങേറിയ നാള്‍ മുതല്‍ മലയാലപ്പുഴ ക്ഷേത്രത്തിലെ 11ദിനം നീളുന്ന ഉത്സവത്തില്‍ നാലുദിവസവും നിഖിലിന്റെ തുള്ളലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button