NattuvarthaLatest NewsKerala

പേരിനുപോലുമൊരു തെരുവ് വിളക്കില്ല; കൊളത്തൂർ – പടപ്പറമ്പ് റോഡിൽ രാത്രി സഞ്ചാരം അതിദയനീയം

മലപ്പുറം.

കൊളത്തൂർ : കൊളത്തൂർ- പടപ്പറമ്പ് റോഡിൽ കൊളത്തൂരിനും എരുമത്തടത്തിനും ഇടയിൽ തെരുവ് വിളക്കുകൾ ഇല്ലാത്തത് രാത്രി സഞ്ചാരം ദുരിതപൂർണ്ണമാക്കുന്നു . അപകടവളവുകളും, പൊന്തക്കാടുകളും നിറഞ്ഞ ഈ ഭാഗങ്ങളിൽ തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി ഈവഴിവരുന്ന വാഹനങ്ങളെ അപകടത്തിൽ കൊണ്ട് ചെന്നെത്തിക്കാറുണ്ട് .

പൊന്തക്കാടുകൾ നിറഞ്ഞു നിൽക്കുന്ന ഇവിടെ മാലിന്യങ്ങൾ കൊണ്ടിടുന്നതിനാൽ കുറുക്കന്മാരുടെയും, തെരുവുനായ്ക്കളുടെയും വിളയാട്ട മേഖലകൂടിയാണ്. മൂർക്കനാട് പഞ്ചായത്തിൽ പെട്ട എരുമത്തടം വരെ ഇലക്ട്രിക് കാലിൽ പോലും ഇവിടെ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. എന്നാൽ അപകടവളവുകൾ കയറിയെത്തുന്ന പുഴക്കാട്ടിരി പഞ്ചായത്തിൽ പെട്ട പലകപ്പറമ്പ് മുതൽ പടപ്പറമ്പ് വരെയുള്ള ഭാഗങ്ങളിൽ തെരുവുവിളക്കുകൾ യഥേഷ്ടം ഉണ്ട് താനും.

ഇത് പുഴക്കാട്ടിരി പഞ്ചായത്ത് സ്ഥാപിച്ചതാണെത്രെ, അപകട ഭീഷണിയുള്ള ആറിലധികം വളവുകൾ കൂടിയ പാത്തിച്ചോല -വപ്പടപടി – എരുമത്തടം എന്നിവിടങ്ങളിൽ ഇലക്ട്രിക് കാലുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുകയു, റോഡരികുകളിൽ ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന പൊന്തക്കാടുകൾ വെട്ടിമാറ്റി ഇവിടങ്ങളിൽ മാലിന്ന്യം കൊണ്ട് വന്നിടുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് ഈ വഴി യാത്രചെയ്യുന്നവരുടെയും പരിസരവാസികളുടെയും ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button