Automobile

ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഫിയറ്റ്

ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഫിയറ്റ്. നറുക്കെടുപ്പിലൂടെ ഏറ്റവും അധികം കാറുകള്‍ സമ്മാനമായി നല്‍കിയിതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ഫിയറ്റും ഇറ്റലിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ എസെലൂങ്കയും പങ്കിട്ടെടുത്തത്.

ജൂണ്‍ 18ന് ഫിയറ്റിന്റെ സഹകരണത്തോടെ എസെലൂങ്ക ഉപഭോക്താക്കള്‍ക്കായി നടത്തിയ സമ്മാന പദ്ധതിയുടെ ഭാഗമായാണ് കാറുകള്‍ വിതരണം ചെയ്തത്. വിജയികളായ 1,495 പേര്‍ക്ക് 48 മണിക്കൂറിന് മുൻപ് തന്നെ ഫിയറ്റ് 500 കാറുകൾ കൈമാറിയത്. ആകെ തിരഞ്ഞെടുത്ത 1520 ഭാഗ്യശാലികളിൽ 25 പേര്‍ക്ക് റെക്കോര്‍ഡ് കാര്‍ വിതരണ ചടങ്ങില്‍ പങ്കെടുക്കാനായില്ല. അവര്‍ക്ക് സൗകര്യപ്രദമായ ദിവസം ഫിയറ്റ് 500 ന്റെ താക്കോല്‍ കമ്പനി നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button