CricketLatest NewsNewsSports

പുറത്താക്കണമെന്ന് കോലി ആവശ്യപ്പെട്ടു; ഒടുവില്‍ എല്ലാം വെളിപ്പെടുത്തി കുംബ്ലെയുടെ ഫേസ്ബുക്ക് പോസ്റ്റ്

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കണമെന്ന് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നതായി രാജിവെച്ച കോച്ച്‌ അനില്‍ കുംബ്ലെ. വിരമിക്കാനുണ്ടായ കാരണങ്ങള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും വിശദീരിക്കവെയാണ് അനില്‍ കുംബ്ലെയുടെ വെളിപ്പെടുത്തല്‍. കോലിയുമായി പൊരുത്തപ്പെടാനാകാത്ത വിധം അകന്നത് കാരണമാണ് രാജിയാണെന്നും കോലിയുടെ പരാതി തന്നെ അത്ഭുതപ്പെടുത്തിയെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ കുംബ്ലെ വ്യക്തമാക്കി.

കോലിയുടെ പരാതി തന്നെ അദ്ഭുതപ്പെടുത്തി. ക്യാപ്റ്റനും കോച്ചും തമ്മിലുള്ള അതിര്‍വരമ്പുകളെ ബഹുമാനിക്കുന്നയാളാണ് താന്‍. രാജ്യത്തിന്‍റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ഒരു വെല്‍വിഷറായി താന്‍ തുടരുമെന്ന് പറഞ്ഞു കൊണ്ടാണ് കുംബ്ലെ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button